പത്ത് ദിവസത്തിനുള്ളിൽ ദുൽഖർ സൽമാനൊപ്പം ആരാധകർക്ക് ഒരു സർപ്രൈസ് നൽകുമെന്ന് പങ്കുവയ്ക്കുകയാണ് വിജയ് ദേവരകൊണ്ട. ഡിയർ കോമറേഡ് എന്ന സിനിമയുടെ പ്രചരണാർഥം കൊച്ചിയിൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ ആണ് അദ്ദേഹം ഇത് പങ്കുവെച്ചത്. ദുൽഖറിന്റെ മലയാള സിനിമകളിൽ ഭൂരിഭാഗം സിനിമകളും വിജയ് ദേവരകൊണ്ട കണ്ടിട്ടുണ്ടെന്നും അദ്ദേഹം ദുൽഖറിന്റെ വലിയ ഒരു ആരാധകൻ ആണെന്നും ശേഷം മഹാനടിയിലാണ് ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതെന്നും പറയുന്നു.
ഡിയർ കോമ്രേഡ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത് ദുൽഖർ സൽമാൻ ആയിരുന്നു. അന്ന് എന്റെ സഹോദരൻ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ ട്രെയിലർ സന്തോഷത്തോടെ പുറത്തു വിടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ചിത്രം ജൂലൈ 26 ന് പുറത്തിറങ്ങും. മലയാളത്തിൽ നിന്ന് ശ്രുതി രാമചന്ദ്രൻ വേഷമിടുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.