നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയാകുന്നു, തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥ് ആണ് വരൻ, ബ്രാൻഡ് അനലിസ്റ്റാണ് നന്ദന, ജൂലൈ ഒന്നിന് നന്ദൻ സിദ്ധാർത്ഥിന്റെ ജീവിത സഖിയാകും, കഴിഞ്ഞ 11 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇരുവരും ഒന്നിച്ച് പഠിച്ചവരാണ്, പിന്നീട് വളര്‍ന്നപ്പോൾ അടുത്ത സുഹൃത്തുക്കളായി, വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി എന്ന് ദേവി വ്യക്തമാക്കി.
ഞാനിപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണെന്നും ദേവി വ്യക്തമാക്കി, ദേവിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധം ആയിരുന്നു സിദ്ധാർത്ഥിന്, തിരുവന്തപുരത്താണ് സിദ്ധാർഥ് താമസിക്കുന്നത്, സിദ്ധാർത്ഥിന്റെ അച്ഛൻ ഹരി ശാസ്തമംഗലം കൗൺസിലർ ആയിരുന്നു, അദ്ദേഹം 4 വര്‍ഷം മുൻപ് മരിച്ചു, ലണ്ടനിൽ ഫിലിം മേക്കിങ് ആണ് സിദ്ധു പഠിച്ചതെങ്കിലും അച്ഛൻ മരിച്ച ശേഷം ബിസിനസ്സ് ഏറ്റെടുക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ ‘അമ്മ കീർത്തി. ഒറ്റ മകനാണ് ഇരുവർക്കും സിദ്ധാർഥ്.
നന്ദന ഇപ്പോൾ ചെന്നൈയിലാണ് വർക്ക് ചെയ്യുന്നത്, ബ്രാൻഡ് അനലിസ്റ്റായി ചെയ്യുകയാണ്, തന്റെ ലോകം നന്ദന ആണെന്ന് ദേവി പലതവണ പറഞ്ഞിട്ടുണ്ട്, അമ്പലത്തിൽ വെച്ചാണ് വിവാഹം നടത്തുന്നത്, ജൂലൈ രണ്ടിന് പ്രിയപ്പെട്ടവർക്കായി വിരുന്നൊരുക്കും. ദേവിക്ക് ഇരുപത് വയസ്സുള്ളപ്പോൾ ആയിരുന്നു മകൾ ജനിക്കുന്നത്, മകൾക്ക് നാലു വയസ്സുള്ളപ്പോഴാണ് ദേവിയുടെ ഭർത്താവ് മരിക്കുന്നത്. താനും അച്ഛനും അമ്മയും ചേർന്നാണ് മകളെ വളർത്തിയത് എന്ന് ദേവി പറഞ്ഞിട്ടുണ്ട്.