നൃത്ത വേദികളില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരമാണ് ദേവി ചന്ദന. മിനി സ്ക്രീനിലേയും ബിഗ്സ്ക്രീനിലേയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരം. ഗായകനായ കിഷോര്‍ വര്‍മ്മയാണ് ദേവിയുടെ ഭര്‍ത്താവ്.
കുറച്ചു കാലം മുന്‍പ് ശരീര ഭാരം കുറച്ചെത്തിയ ദേവി ചന്ദന എല്ലാവരേയും ഞെട്ടിച്ചിരുന്നു. ശരീര ഭാരം കൂടി വന്നപ്പോള്‍ യോഗയെ ആണ് ദേവി ചന്ദന അഞ്ചു വര്‍ഷം മുന്‍പ് കൂട്ട് പിടിച്ചത്. തടി കുറഞ്ഞു എങ്കിലും യോഗ ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി എന്ന് ദേവി ചന്ദന പറയുന്നു. യോഗ കൊണ്ട് ശരീര ഭാരം കുറയുക മാത്രമല്ല ഉണ്ടായതെന്ന് താരം പറയുന്നു.
പെട്ടെന്ന് ഉണ്ടാകുന്ന ദേഷ്യവും സങ്കടവുമെല്ലാം കുറക്കാനും യോഗ നന്നായി സഹായിക്കാറുണ്ടെന്ന് ദേവി ചന്ദന പറയുന്നു. ആലപ്പുഴയും അമ്പലപ്പുഴയും ഡാന്‍സ് സ്കൂള്‍ നടത്തുന്ന ദേവി ചന്ദന ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലിപ്പിക്കാറുണ്ട്.