ഫഹദ് ഫാസിലിനെ നായകനാക്കി 2018ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് ദേവിക സഞ്ജയ്. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി പ്രശംസകളാണ് ദേവിക നേടിയെടുത്തത്. ഞാന്‍ പ്രകാശന് എന്ന ചിത്രത്തിന് ശേഷം പിന്നീട് താരത്തെ ആരും കണ്ടിട്ടില്ല. ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം വിസ്മയപ്രകടനം കാഴ്ചവച്ച ദേവികയ്ക്ക് നിരവധി ആരാധകരുമുണ്ട്.
സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമല്ലാത്ത ദേവിയുടെ വിവരങ്ങള്‍ പിന്നീട് ആരാധകര്‍ അറിഞ്ഞില്ലായിരുന്നു. ഇപ്പോഴിതാ ദേവിക ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷമാണ് ദേവിയുടെ ഫോട്ടോകള്‍ പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ ചിത്രം കണ്ട് ആരാധകര്‍ പെട്ടെന്ന് ആരാണിതെന്ന് നസ്സിലായിരുന്നില്ല. പക്ഷെ മുഖ പരിചയം കൊണ്ട് പിന്നീടാണ് ആരാധകര്‍ക്ക് ദേവികയാണെന്ന് മനസ്സിലായത്. സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം.
നിരവധി കമ്മന്റുളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. കുന്നംകുളം സ്വദേശിയായ ഗോകുല്‍ ആണ് ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്, കാടിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പതിനേഴുകാരിയുടെ പുതുപുത്തന്‍ ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.