2018-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് ദേവിക അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ ടീനമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക, വൻ നിരൂപകപ്രശംസ നേടി. കോഴിക്കോട് സ്വദേശിനിയായ ദേവിക, ഇപ്പോൾ കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയയിൽ പഠിക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന തന്റെ സാരി ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.