ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിൽ ഹണി റോസ് ബാലുവർഗീസ് എന്നിവരാണ് പ്രധാനതാരങ്ങൾ. സെലിബ്രെഷൻ മൂഡിലുള്ള ചിത്രത്തിൽ ലാൽ ,സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, തരികിട സാബു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫുക്രു ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലെത്തും.ഗുഡ്ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസറാണ് ചിത്രം നിർമ്മിക്കുന്നത്
.സാരഗ് ജയപ്രകാശ്,വേണു ഒവി,കിരൻലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.സിനോജ് പി അയ്യപ്പൻ ആണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം