മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസ് നായകനായ ഫോറന്‍സിക് തീയറ്ററില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. മികച്ച റിപ്പോള്‍ നേടി ചിത്രം വമ്പന്‍ വിജയത്തോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്.
ഫോറന്‍സിക് സയന്‍സ് എന്ന ശാഖയുടെ സഹായത്തോടെ ഇന്‍വെസ്റ്റിഗേഷന്‍ നടപ്പാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു സൈക്കോ കൊലയാളിക്ക് പുറകെയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ ശ്രദ്ദേയമായ വേഷം ചെയ്ത നടന് ധനേഷ് ആനന്ദ് ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച രസകരമായ പോസ്റ്റ് ആരാധകര്‍ക്കിയില്‍ ശ്രദ്ദേയമാകുകയാണ്. ഒരു ലൊക്കേഷന്‍ വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഫോറന്‍സിക്ക് സെറ്റിലെ യഥാര്‍ത്ഥ സൈക്കോ, ടൊവിനോ ചേട്ടന്.. തലക്ക് മാരക പരിക്കുകള്‍ ഏറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നവിന് മുരളി ആശുപത്രിയില്‍… എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. ചിത്രത്തില്‍ ധനേഷ് ഉബൈദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ലില്ലി എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് ധനേഷ് മലയാള സിനിമയിലേക്ക് കടന്നു വന്നത്.