തമിഴകത്തിന്റെ സൂപ്പർ താരം ധനുഷ് നമ്മൾ മലയാളികൾക്കും ഏറെ പ്രിയങ്കരനാണ് , ഇപ്പോൾ മക്കൾക്കൊപ്പമുള്ള രസകരമായ ചിത്രം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം.. ചിത്രത്തിന് നൽകിയ അടികുറിപ്പാണ് ഏറെ രസകരം.. വീടിന്റെ ടെറസിൽ മക്കളായ യാത്രയുടെയും ലിംഗയുടെയും ഒപ്പമുള്ള രസകരമായ ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. മൂത്ത മകൻ യാത്ര തന്റെ ടീഷർട്ട് എടുത്തുവെന്നും എന്നിട്ടത് സ്വന്തം ആണെന്ന് തർക്കിക്കുകയുമാണെന്ന് താരം കുറിക്കുന്നു … ചിത്രത്തിൽ ഇളയ മകൻ ലിംഗയെ അദ്ദേഹം തോളിൽ യെടുത്തിരിക്കുകയാണ്.
ഏതായാലും നിമിഷനേരം കൊണ്ട് ചിത്രം സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കയാണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ 2004 ൽ ആണ് ഐശ്വര്യയും ധനുഷും വിവാഹിതർ ആകുന്നത്.. ഇവർക്ക് രണ്ട് ആൺ മക്കളാണ് ഉള്ളത്, അതിൽ മൂത്ത മകൻ യാത്ര 2006 ലും ഇളയ മകൻ ലിംഗ 2010 ലും ജനിച്ചു..
വളരെ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ഇവർ മലയാളികൾക്കും വളരെ വേണ്ടപ്പെട്ടവർ തന്നെയാണ്. ധനുഷിന്റെ ഭാര്യ ഐശ്വര്യ ഒരു സംവിധായക കൂടിയാണ്. ധനുഷും മഞ്ജു വാരിയരും ഒന്നിച്ച അസുരൻ എന്ന ചിത്രം തമിഴ് നാട്ടിലും കേരളത്തിലും വലിയ വിജയമായിരുന്നു.. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ജഗമേ തന്ത്രം’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരുന്നു… ചിത്രത്തിൽ മലയാളികളുടെ പ്രിയ്യ താരം ജോജു ജോര്‍ജും അഭിനയിക്കുന്നു…