കഴിഞ്ഞവർഷം ഇന്ത്യൻ സിനിമ ഏറ്റവും കൂടുതൽ ആഘോഷപൂർവ്വം കൊണ്ടാടിയ സിനിമയായിരുന്നു അന്ധാദുൻ. ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന നായകനായെത്തുന്ന ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഗംഭീര തിരക്കഥയും അതോടൊപ്പം പ്രധാന താരങ്ങളുടെ മികച്ച പ്രകടനവും ചിത്രത്തെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സഹായകമായി.
ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ്. ധനുഷാണ് റീമേക്ക് ചെയ്യുന്ന കാര്യം ഇപ്പോൾ പുറത്ത് വിട്ടത്. എന്നാൽ താരം ഈ ചിത്രത്തിൽ അഭിനയിക്കുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആയുഷ്മാനോടൊപ്പം തബു രാധിക ആപ്തെ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന ചിത്രം കഴിഞ്ഞ ഒക്ടോബറിലാണ് റിലീസിനെത്തിയത്. അന്നുമുതൽ തന്നെ ചിത്രത്തെ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും എത്തിയിരുന്നു.