കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആയിരുന്നു ഒരു യൂട്യൂബറെ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റായ ദിയ സനയും ചേർന്ന് ആക്രമിക്കുന്നത്. സ്ത്രീകൾക്കെതിരെ വളരെ മോശമായി സംസാരിച്ച യൂട്യൂബറെയാണ് ഇവർ കൈകാര്യം ചെയ്തത്. ആ വ്യക്തിയെ കൈകാര്യം ചെയ്യുന്ന വീഡിയോ ദിയ സന തന്നെ ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വ്യക്തികൾ രംഗത്തെത്തിയിരുന്നു.
കുടുംബപ്രേക്ഷകരുടെ പ്രിയതാരമായ ധന്യ മേരി വർഗീസിന്റെ ഭർത്താവ് നടൻ ജോൺ ജേക്കബ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഭാര്യയുടെ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ചുകൊണ്ട് ഫെമിനിസ്റ്റുകൾക്കെതിരെ ഒരു കുറിപ്പും നൽകിയിരിക്കുകയാണ്. ‘ഫെമിനിസ്റ്റുമല്ല” ഫെമിനിസത്തിന്റെ പേരിൽ ചിലരൊക്കെ കാണിക്കുന്ന എന്തും അംഗീകരിക്കുന്നുമില്ല. പക്ഷേ സ്നേഹിക്കാനറിയുന്ന, പ്രതികരണശേഷിയുള്ള, ഉശിരുള്ള സ്ത്രീകൾക്കുള്ള ഒരു സിംബോളിക് സപ്പോർട്ടായി ഇതിവിടെ കിടക്കട്ടെയെന്ന് ജോൺ വീഡിയോയോടൊപ്പം എഴുതി. ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉദ്ദേശിച്ചു മാത്രമാണ് ജോൺ ഈ കുറിപ്പ് എഴുതിയത് എന്ന് എല്ലാവർക്കും മനസ്സിലായതാണ്.