തന്റെ ഇന്നോവ ക്രിസ്റ്റയെ പുതുക്കി പണിത് ചലച്ചിത്രതാരം ധർമ്മജൻ ബോൾഗാട്ടി. കുടുംബത്തോടൊപ്പം ആണ് ധർമ്മജൻ പോളിഷ് ചെയ്ത വാഹനം വാങ്ങാൻ എത്തിയത്. വൈറ്റിലയിലെ ഷിമ്മർ ഓട്ടോ ഡിറ്റയിലിങ്ങിൽ നിന്നാണ് ധർമ്മജൻ തന്റെ ഇന്നോവ ക്രിസ്റ്റ പുതുപുത്തനാക്കിയെടുത്തത്. വാഹനം ഒന്ന് പുത്തനാക്കിയ വിശേഷം അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. കഴിഞ്ഞ കുറേ കാലമായി ധർമജന്റെ യാത്രകൾ ഇന്നോവ ക്രിസ്റ്റയിലാണ്.
ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് നിരവധി പേരാണ് എത്തിയത്. എന്നാൽ, ചിലരുടെ കണ്ണുടക്കിയത് നമ്പർ പ്ലേറ്റിലാണ്. ‘അണ്ണാ ഈ നമ്പർ പ്ലേറ്റ് നിരോധിതം ആണ്, പഞ്ചിങ് നമ്പർ പ്ലേറ്റ് ആണ് വേണ്ടത്.’ എന്നായിരുന്നു ഒരു കമന്റ്. ‘ഒരു കോൺഗ്രസ് സ്ഥാനാർഥി ആയിരുന്നതു കൊണ്ടും തോൽപ്പിച്ചത് കൊണ്ടും പറയുകയാണ് ആ നമ്പർ പ്ലേറ്റിന് എതിരെ ഒരു കേസ് വരാൻ സാധ്യത ഉണ്ട്.’ – എന്നായിരുന്നു മറ്റൊരു കമന്റ്.
ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു കാർ വാങ്ങാൻ ധർമ്മജൻ എത്തിയത്. മുണ്ടും ഷർട്ടുമായിരുന്നു ധർമജന്റെ വേഷം. ചലച്ചിത്രനടനും നിർമ്മാതാവും ടെലിവിഷൻ അവതാരകനും മിമിക്രി താരവുമാണ് ധർമ്മജൻ ബോൾഗാട്ടി. അനുജയാണ് ഭാര്യ. വൈഗ, വേദ എന്നീ രണ്ട് പെണ്മക്കളാണ് ഇവർക്ക്. 2010-ൽ പുറത്തര്രങ്ങിയ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ രംഗപ്രവേശം ചെയ്തത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.