മിമിക്രി താരമായും ചലച്ചിത്ര അഭിനേതാവായും ഇപ്പോൾ നിർമ്മാതാവായും മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന ധർമജൻ ബോൾഗാട്ടി പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ലുക്ക് കൊണ്ടും കോമഡി കൊണ്ടും ഇന്നും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന ധർമ്മജനെ ഇപ്പോഴും കോളേജ് വിദ്യാർത്ഥിയായിട്ടാണ് പ്രേക്ഷകർക്ക് സ്ക്രീനിൽ കാണുവാൻ സാധിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളിൽ സ്കൂള്‍ – കോളേജ് വിദ്യാർത്ഥിയായി അഭിനയിച്ച ധർമജൻ വീണ്ടും ചെറുപ്പം വിട്ടു പോകാത്ത സ്റ്റൈലിഷ് ലുക്കുമായി എത്തിയിരിക്കുകയാണ്. ഒമർ ലുലു ഒരുക്കുന്ന ധമാക്കയിലാണ് ധർമ്മജന്റെ പുതിയ സ്റ്റൈലിഷ് ലുക്ക്. അദ്ദേഹം തന്നെയാണ് സ്റ്റിൽസ് പുറത്തു വിട്ടതും.
ഒരു അഡാർ ലവിന് ശേഷം ഒമർ ലുലു അണിയിച്ചൊരുക്കുന്ന ധമാക്കയിൽ മോഹൻലാൽ നായകനായ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിതനായ അരുൺ കുമാറാണ് നായകൻ. ഗ്ലാമറസ് നായികയായി നിക്കി ഗൽറാണി എത്തുന്നു.