വൈപ്പിനില്‍ താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നത് വെറും പ്രചരണം മാത്രമെന്ന് നടന് ധര്മ്മജന് ബോള്‍ഗാട്ടി. ഞാനൊരു പാര്‍ട്ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാര്‍ത്തയാണിത്. കുറേ ഫോണ്‍കോളുകള്‍ ഇപ്പോള്‍ വരുന്നു. വൈപ്പിനിലെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ഇതുവരെ ഞാന്‍ ചിന്തിച്ചിട്ടില്ല. ഇതിനെപ്പറ്റി ഒരു പ്രസ്താവന പോലും ഞാന്‍ നടത്തിയിട്ടില്ല. ഞാനെല്ലാം തുറന്നുപറയുന്ന ആളാണ്. എനിക്ക് തോന്നിയത് ഞാനെവിടെയും പറയും. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ എന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നത്. സത്യമായിട്ടും ഇതെന്റെ സൃഷ്ടിയല്ല.’ ധര്മജന് പറയുന്നു.
പിഷാരടി ഇക്കാര്യം വിളിച്ചു ചോദിച്ചിരുന്നു. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുളളതെന്ന് ധര്മ്മജന് പറഞ്ഞു. തനിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും വെറുതേ ഉറങ്ങിക്കിടന്ന താന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്ഥിയായെന്നും താരം പറഞ്ഞു. ഇതൊന്നും ഞാനൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യവുമല്ലല്ലോ. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ്..^
ഇനിയിപ്പോ യുഡിഎഫ് സമീപിച്ചാല്‍ അതപ്പോള്‍ നോക്കാമെന്നും താരം പറഞ്ഞു. രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാണ്, സ്കൂളില്‍ ആറാം ക്ലാസു മുതല്‍ പ്രവര്‍ത്തകനുമാണ്, ധര്മ്മജന് പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഇനിയിപ്പോള്‍ മത്സരിക്കാനാണെങ്കില്‍ തന്നെ കോണ്‍ഗ്രസിലേക്കേ പോകൂവെന്നും താരം പറയുന്നു.