ബി എം ഡബ്ല്യൂ സ്വന്തമാക്കി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. BMW X6 ആണ് ധ്യാൻ സ്വന്തമാക്കിയത്. ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് വാഹനം വാങ്ങാൻ ധ്യാൻ എത്തിയത്. എക്സോട്ടിക്സ് ആൻഡ് ഇംപോർട്സ് സ്പോട്ടഡ് ഇൻ കേരളയാണ് അവരുടെ ഫേസ്ബുക്കിൽ ധ്യാൻ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ ചിത്രം പോസ്റ്റ് ചെയ്തു.
നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ നടനും സംവിധായകനും ഗായകനുമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ മലയാള സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. നിവിൻ പോളി – നയൻതാര എന്നിവർ നായകരായി എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.
മലയാള സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത പ്രൊഡക്ഷൻ കമ്പനിയായ ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികളിൽ ഒരാൾ കൂടിയാണ് ധ്യാൻ. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം എന്നിവരാണ് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികൾ. ലവ് ആക്ഷൻ ഡ്രാമ നിർമിച്ചു കൊണ്ടായിരുന്നു ഫന്റാസ്റ്റിക്ക് ഫിലിംസ് സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഹെലൻ, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചും തങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കാൻ ഫന്റാസ്റ്റിക്ക് ഫിലിംസിന് സാധിച്ചു.