നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോഴിതാ ഉത്തരയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ നടന് ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
View this post on Instagram
ബെംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് ഉത്തരയുടെ വരന്. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2020 ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു.
ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ്. നയന്ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.