നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആവണംകോട് സരസ്വതീക്ഷേത്രം സന്ദർശിച്ച് ദിലീപും കാവ്യ മാധവനും. 29 ന് ആരംഭിച്ച് 10 ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്തത് ദിലീപാണ്. ദിലീപും കാവ്യയും ക്ഷേത്ര സന്ദർശനം നടത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹരി പത്തനാപുരം ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ദിലീപിന്റെ ബാല്യകാലത്ത് പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കാൻ അടുത്തുള്ള ക്ഷേത്രത്തിലായിരുന്നു എത്തിയിരുന്നത് എന്നും വളരെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് ക്ഷേത്രം എന്നും ഹരി വീഡിയോയ്ക്കൊപ്പം കുറിക്കുന്നു. ആവണംകോട് സരസ്വതീക്ഷേത്രത്തിൽ പോയി നാവിന്റെ രൂപം, മണി, നാരായം എന്നിവ നടയ്ക്ക വച്ചാൽ കുട്ടികൾ സ്ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യും. ഇതാണ് വിശ്വാസം.