നടനും സംവിധായകനും മിമിക്രി കലാകാരനും ഗായകനുമായ നാദിർഷായുടെ ആയിഷയും ഉപ്പള ലത്തീഫ്ച്ചന്റെ മകൻ ബിലാലുമായുള്ള വിവാഹം കഴിഞ്ഞു. സെലിബ്രിറ്റികൾക്ക് സ്റ്റൈലിംഗ് നടത്തിയും മറ്റും ആയിഷ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ചടങ്ങിൽ ഏറെ തിളങ്ങി നിന്നത് താരദമ്പതികളായ ദിലീപും കാവ്യയുമാണ്. മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു.
മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന നാദിർഷ അഭിനയത്തിന് പുറമെ സംവിധായകനായും ഗാനരചയിതാവായുമെക്കെ മലയാളികയുടെ പ്രിയപ്പെട്ടവനായി മാറിയ കലാകാരനാണ്. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയില ഹൃത്വിക്ക് റോഷന്, മേരാ നാം ഷാജി എന്നീ നാദിർഷ ചിത്രങ്ങള്‍ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. സംവിധായകന്റെയും രചയിതാവിന്റെയുമെല്ലാം ഉത്തരവാദിത്വങ്ങളിലേക്ക് കടന്നപ്പോഴേക്കും താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.