സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരി വിവാഹിതയായി.തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരൻ.വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നടൻ ദിലീപും മകൾ മീനാക്ഷിയും എത്തിയത് ഇപ്പോൾ ഏറെ വാർത്താപ്രാധാന്യം നേടുകയാണ്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കമലിന്റെ സഹ സംവിധായകനായി സിനിമാ ജീവിതം തുടങ്ങിയ ലാൽ ജോസിന്റെ ആദ്യ ചിത്രം ഒരു മറവത്തൂർ കനവാണ്. ഇനി ബിജു മേനോൻ നായകനാവുന്ന 41 ആണ് റിലീസ് ആവാൻ തയ്യാറെടുക്കുന്ന ചിത്രം. ജീവ നായകനാവുന്ന തമിഴ് ചിത്രം ജിപ്സിയിൽ നടനായും ലാൽ ജോസ് തുടക്കം കുറിക്കുന്നുണ്ട്.