ഏറെ കൈയടി നേടിയ പ്രിയ കൂട്ടുകെട്ട് ദിലീപും സിദ്ദിഖും വീണ്ടും ഒന്നിക്കുന്നു.വ്യാസൻ കെ.പി സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീപും സിദ്ദിഖും ചേർന്ന് ആണ് സിനിമയുടെ പേര് വെളിപ്പെടുത്തിയത്.
ദിലീപിന്റെ അവസാന മൂന്ന് ചിത്രത്തിലും സിദ്ദിക്ക് അഭിനയിച്ചിരുന്നു. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ കോടതി സമക്ഷം ബാലൻ വക്കീലിൽ ആണ് ഇരുവരും അവസാനം ഒന്നിച്ചത്.ചിത്രം മികച്ച റിപ്പോർട്ടുകളോടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
അനു സിത്താരയാണ് ചിത്രത്തിൽ ദിലീപിന് നായിക. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
സംഗീതം ബിജിബാൽ. നിർമാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്. മാർച്ച് 12 ന് ചിത്രീകരണം തുടങ്ങും.