ദിലീപ് അനു സിത്താര എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വ്യാസന് കെ.പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ശുഭരാത്രിയുടെ ട്രെയിലര്‍ ഇന്ന് 6 മണിക്ക് പുറത്തു വിടും. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനു സിതാര അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ദിലീപിനൊപ്പം സിദ്ദിഖും ചിത്രത്തിലുണ്ട്. കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ് സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ശുഭരാത്രി.ചിത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകര്‍.
നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.അബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ വിതരണം അബാം മൂവീസ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിങ് കെ. എച്ച്. ഹര്ഷന്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.