ജിസ് ജോയ് തിരക്കഥയും സംവിധാനവും നിർവഹിച്ച വിജയ് സൂപ്പറും പൗർണ്ണമിയും പ്രേക്ഷകർക്ക് നല്ലൊരു സിനിമ സമ്മാനിച്ച് പ്രദർശനം തുടരുകയാണ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായകരായ ചിത്രം ഒരു ഫീൽ ഗുഡ് എന്റർടൈനറാണ്. അപ്രതീക്ഷിതമായി കണ്ടുമുട്ടിയ വിജയ് എന്ന യുവാവും പൗർണമി എന്ന യുവതിയും അവരുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുവാൻ ഒന്നായി പ്രവർത്തിക്കുന്നത് രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ജിസ് ജോയ് ഈ ചിത്രത്തിലൂടെ. ചിത്രം കണ്ട ജനപ്രിയനായകൻ ദിലീപ് ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് സംവിധായകൻ ജിസ് ജോയിയോട് പങ്ക് വെച്ചത്. കഴിഞ്ഞ ദിവസം ലാൽ മീഡിയയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.