വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് ദിവസം തന്നെ ചിത്രം കാണാൻ തിയേറ്ററിൽ എത്തി ദിലീപ്, ചാലക്കുടിയിലെ തിയേറ്ററിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. . ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം സംഘടനയുടെ അംഗങ്ങൾക്കൊപ്പമാണ് ദിലീപ് തിയേറ്ററിൽ എത്തിയത്. ഏറെനാളുകൾക്ക് ശേഷം തുറക്കുന്ന തീയേറ്ററുകൾക്ക് ഏറെ അനുഗ്രഹമാണ് മാസ്റ്റർ എന്ന് കഴിഞ്ഞ ദിവസം ദിലീപ് പറഞ്ഞിരുന്നു.
ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയ്ക്ക് ഇടയിലും വലിയ സ്വീകാര്യതയോടെയാണ് ഫാന്‍സ് ചിത്രത്തെ വരവേല്‍ക്കുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പോസിറ്റീവ് റിവ്യൂകളാലും പോസ്റ്റുകളാലും നിറയുകയാണ് സോഷ്യല്‍ മീഡിയ. പ്രതീക്ഷകള്‍ക്ക് മങ്ങലേല്ക്കാതെ ഒരു ചിത്രം കാഴ്ച വച്ച സംവിധായകന് ലോകേഷ് കനകരാജിനെ അഭിനന്ദിക്കുകയാണ് വിജയ് ഫാന്‍സ്.
വിജയ്ടെ പെര്‍ഫോമന്‍സിന് ഒപ്പം തന്നെ വിജയ് സേതുപതിയുടെയും അര്ജുന് ദാസിന്റെയും കഥാപാത്രങ്ങളും കയ്യടി നേടുന്നുണ്ട്. ആവശ്യമായ കൊമേഴ്സ്യല്‍ ചേരുവകള്‍ എല്ലാം ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ടിപ്പിക്കല്‍ വിജയ് ചിത്രം എന്നാണ് പലരും ഒറ്റവാക്യത്തില്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. വിജയുടെയും വിജയ് സേതുപതിയുടെയും ഷോ എന്നാണ് ഒരു പ്രേക്ഷകന് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.