ബി ഉണ്ണികൃഷ്ണൻ – ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കോടതിസമക്ഷം ബാലൻ വക്കീൽ നാളെ തീയറ്ററുകളിൽ എത്തുന്നു. ബാലന് വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്നറാകും കോടതിസമക്ഷം ബാലന് വക്കീല്‍. 2 കണ്ട്രീസിനു ശേഷം അജുവും മംമ്തയും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നു.
പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിയകോം 18 മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ജോർജാണ്. ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ഡി ഇല്ല്യൂമിനേഷനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ദിലീപ് വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി കോടതി സമക്ഷം ബാലന് വക്കീലിനുണ്ട്.