ദിലീപിന്റെ സഹോദരന് അനൂപ് ആദ്യമായി സംവിധായകനാകുന്നു. ചിത്രത്തിന്റെ പേര് തട്ടാശ്ശേരി കൂട്ടം എന്നാണ്. ചിത്രത്തിന്റെ പൂജ നേരത്തെ എറണാകുളത്ത് നടന്നിരുന്നു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്ജുന് അശോകനാണ് നായകന്.
നേരത്തെ സൂപ്പർ ഹിറ്റുകളായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങൾ എല്ലാം ഗ്രാൻഡ് പ്രൊഡക്ഷൻസ് തന്നെയാണ് നിർമിച്ചത്. ജിതിൻ സ്റ്റാൻസിലാവോസ് ആണ് ഛായാഗ്രഹണം. ശരത് ചന്ദ്രൻ ആണ് സംഗീതവും പശ്ചാത്തല സംഗീതവും. എഡിറ്റിംഗ് വി സാജൻ. മലർവാടി കൂട്ടം പോലെ പ്രേക്ഷകറുടെ ഇഷ്ടം ഏറ്റുവാങ്ങുന്ന ചിത്രമാകും ഇതെന്ന് ഉറപ്പാണ്.
ഇതിനിടെ ക്രിസ്മസ് റിലീസായി എത്തിയ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം മൈ സാന്റാ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെൺകുട്ടിയെ കാണാൻ സാന്താക്ലോസ് വരുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളും പങ്കുവയ്ക്കുന്ന ഈ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
വാള് പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ് ഓ കെ, സജിത് കൃഷ്ണ, സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന് സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം.