മലയാള സിനിമ പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം ആരാധകരുള്ള ചിത്രമാണ് റൺവേ. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപ് ആയിരുന്നു നായകനായി എത്തിയത്. കോമഡി റോഡുകളിൽ തിളങ്ങിയിരുന്ന ദിലീപിന് ആക്ഷൻ പരിവേശം നേടിക്കൊടുത്ത സിനിമയും കഥാപാത്രവുമാണ് റൺവേ. വാളയാർ പരമശിവം എന്ന കഥാപാത്രം ഏത് മലയാളിയാണ് മറക്കുക?
ചിത്രത്തിൻറെ രണ്ടാം ഭാഗം ‘വാളയാർ പരമശിവം’ ഉണ്ടാകുമെന്ന് വാർത്ത പുറത്തിറങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി. എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച് ഒരു ഉറപ്പു നൽകിയിരിക്കുകയാണ് ജനപ്രിയനായകൻ ദിലീപ്. കഴിഞ്ഞദിവസം ശുഭരാത്രിയുടെ ഓഡിയോ ലോഞ്ചിനായി കോഴിക്കോട് എത്തിയത് ആയിരുന്നു ആരാധകർ.അപ്പോൾ ആണ് ആരാധകർ കൂട്ടത്തോടെ പരമശിവം എപ്പോൾ എത്തും എന്ന് ചോദിച്ചത്.ഉടൻ തന്നെ ഉണ്ട് എന്നായിരുന്നു ദിലീപിന്റെ മറുപടി.ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി.വ്യാസൻ കെ പി രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്.