സിനിമ ലോകത്ത് ഉള്ള ഒട്ടു മിക്കവരും വാഹനപ്രേമികളാണ്. പുതിയ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ അദൃശ്യമായൊരു മത്സരം തന്നെ നടക്കുന്നുണ്ടോ എന്നുവരെ ഇപ്പോൾ തോന്നി പോകുന്നുണ്ട്. ദിലീപാണ് ഇപ്പോൾ ആ കൂട്ടത്തിൽ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്ന ലേറ്റസ്റ്റ് സെലിബ്രിറ്റി. ബി എം ഡബ്ള്യു 7 സീരിസ് ആണ് ദിലീപ് സ്വന്തമാക്കിയത്. 1.21 കോടിയാണ് ഇതിന്റെ ആരംഭ വില. 2.45 കോടി വരെ വില പോകും. അമ്മക്കൊപ്പമാണ് ദിലീപ് വാഹനത്തിന്റെ താക്കോൽ കൈപ്പറ്റിയത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച കോടതിസമക്ഷം ബാലൻ വക്കീലാണ് അടുത്തതായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ദിലീപ് ചിത്രം. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ദിലീപ് ഇപ്പോൾ.