വ്യാസൻ കെ പി സംവിദാനം ചെയ്യുന്ന വരാനിരിക്കുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് ശുഭരാത്രി. അനു സിത്താരയും ദിലീപും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇത്തവണയും പ്രേക്ഷകരെ രസിപ്പിക്കാനായി വേറിട്ടൊരു കഥയുമായി എത്തുകയാണ് ദിലീപ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. 100 ശതമാനം ഇതൊരു കുടുംബ ചിത്രവും 200 ശതമാനം ഇതൊരു ഫീൽ ഗുഡ് ചിത്രവുമായിരിക്കുമെന്നു ഉറപ്പ് നൽകി കൊണ്ടാണ് ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് കണ്ടതോടെ മികച്ച പ്രതീക്ഷയിലാണ് ആരാധകർ.
അരോമ മോഹന്‍ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വ്യാസന് എടവനക്കാടാണ്. സായി കുമാര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, നാദിര്‍ഷ, ഹരീഷ് പേരാടി, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.