സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ദിലീപ് ചിത്രം നീതിയിൽ മംമ്ത മോഹൻദാസും പ്രിയ ആനന്ദും നായികമാരായി എത്തുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിക്കുന്നത്. പാസ്സഞ്ചർ, അരികെ, മൈ ബോസ്, 2 കൺട്രീസ് എന്നീ ചിത്രങ്ങളിൽ ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് മംമ്ത മോഹൻദാസ്. എസ്രയിലൂടെ മലയാളികൾക്ക് പരിചിതയായ പ്രിയ ആനന്ദ് നിവിൻ പോളി നായകനായ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയിലെയും നായികയാണ്. വിക്കുള്ള ഒരു വക്കീലിന്റെ വേഷമാണ് ദിലീപ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. നീതിയിലൂടെ ഇന്ത്യയിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നായ വിയാകോം 18 മലയാളത്തിലേക്ക് എത്തുകയാണ്. കഹാനി. അവൾ, പത്മാവത് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളാണ് വിയാകോം 18. അതേ സമയം ദിലീപിനെ നായകനാക്കി രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസർ ഡിങ്കൻ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.