ജനപ്രിയനായകൻ ദിലീപ് നായകനായി എത്തുന്ന ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ടൈറ്റിൽ റിലീസ് ചെയ്തു. ദിലീപ് – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’. ദിലീപ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപ് – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്.
റാഫി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. ഒക്ടോബർ ആദ്യ ആഴ്ച സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ദിലീപിനെ കൂടാതെ വീണ നന്ദകുമാർ, ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്സിന്റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം – ജസ്റ്റിൻ വർഗീസ്, എഡിറ്റർ – ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, കല, സംവിധാനം – എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, മേക്കപ്പ് – റോണെക്സ് സേവിയർ, ചീഫ് അസോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടർ – മുബീൻ എം റാഫി, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഒ – പി ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈൻ – ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.