പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓൺ എയർ എന്ന് പേരിട്ടു. ദിലീപാണ് ചിത്രത്തിലെ നായകൻ. ഒരു മാധ്യമപ്രവർത്തകന്റെ വേഷമാണ് ദിലീപിന് നവാഗതനായ അരുണും നിരഞ്ജനും ചേർന്ന് രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജാഫേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൻ ജാഫർ ആണ്. താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനം തുടങ്ങാനാണ് തീരുമാനം. എറണാകുളമാണ് ലൊക്കേഷൻ. മലയാളത്തിലെ താരങ്ങളെല്ലാം ഒരുമിച്ച് അഭിനയിച്ച ജോഷി ചിത്രം ട്വന്റി 20 നിർമ്മിച്ചത് ദിലീപാണ്. റൺവേയും ലയണുമാണ് ദിലീപിനെ നായകനാക്കി ജോഷി ഇതിനുമുൻപ് ഒരുക്കിയ ചിത്രങ്ങൾ.
റൺവേയുടെ രണ്ടാം ഭാഗമായ വാളയാർ പരമശിവവും ജോഷിയുടെ പരിഗണനയിലുള്ള മറ്റൊരു ദിലീപ് പ്രോജക്ടാണ്. ഉദയ് കൃഷ്ണയാണ് ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത്. ഇപ്പോൾ സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റയിൽ അഭിനയിച്ചുവരികയാണ് ദിലീപ്. ഈ മാസം അവസാനം വരെ മൈ സാന്റയുടെ ചിത്രീകരണം ഉണ്ടാകും. ഈ ചിത്രത്തിന് ശേഷം നാദിർഷാ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥനിൽ ആണ് ദിലീപ് അടുത്തതായി അഭിനയിക്കുന്നത്. ഉർവശി ആണ് ചിത്രത്തിലെ നായിക. സജീവ് പാഴൂരാണ് രചന.
Starring #Dileep who plays the role of a Journo
Shoot from Jan 2020
— Forum Keralam (FK) (@Forumkeralam1) November 2, 2019