ദിലീപ്, സിദ്ധിഖ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ പി വ്യാസൻ ഒരുക്കുന്ന ശുഭരാത്രിക്ക് തുടക്കമിട്ടു. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു. അനു സിത്താരയാണ് ചിത്രത്തിൽ ദിലീപിന് നായിക. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് നിർമാണം , അരോമ മോഹൻ എക്സിക്യൂട്ട് പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രം അബാം മൂവീസ് തിയേറ്ററിൽ എത്തിക്കും. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാർ പറയുന്നു.