മലയാളികളുടെ പ്രിയപ്പെട്ട താരജോഡികള്‍ ദിലീപും കാവ്യയും ക്യാമറകണ്ണുകളുടെ സ്ഥിരം ഇരയാണ്. മകള്‍ മഹാലക്ഷ്മി ഉണ്ടായതിന് ശേഷം ഇരുവരും പങ്കെടുത്ത ചടങ്ങുകളില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തില്‍ ദിലീപും കാവ്യാമാധവനും മുഖ്യാതികളായി പങ്കെടുത്തതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
പരിപാടിയുടെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ ഇരുവരും വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രവും പുറത്ത് വരികയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലാണ് ചിത്രം വന്നിരിക്കുന്നത്. ചിത്രങ്ങളില്‍ അത്രയും ദിലീപും ക്യാവ്യയും മാത്രമാണ് ഉള്ളത് . കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടിട്ടില്ല. ദിലീപ് നായകനാകുന്ന പുതിയ ചിത്രം ജാക്ക്ഡാനിയേലാണ് . പറക്കും പപ്പന്, ഡിയര്‍ സാന്റാ, പ്രൊഫസര്‍ ഡിങ്കന്, കേശു ഈ വീടിന്റെ നാഥന് തുടങ്ങിവയാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.