ആരെയും അമ്പരപ്പിക്കുന്ന രൂപമാറ്റവുമായി പ്രേക്ഷകമനസുകൾ നിറഞ്ഞ മനസോടെ ഏറ്റെടുത്തതും ഏറെ ചർച്ചചെയ്തതുമായ ചിത്രമായിരുന്നു കമ്മാരസംഭവത്തിലെ 94 വയസുള്ള നരച്ച മുടിയും കട്ടിക്കണ്ണടയുമുള്ള ഗൗരവക്കാരനായ വൃദ്ധൻ. സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചിത്രം ഇന്ത്യനിലെ കമൽഹാസന്റെ രൂപത്തോട് സാമ്യതയുള്ളതായി ഒരുപാട് ആളുകൾ അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ ആരെയും അമ്പരിപ്പിക്കുന്ന ഈ രൂപമാറ്റത്തിന് പിന്നില്‍ ഇവരൊന്നുമല്ലെന്നാണ് സംവിധായകൻ രതീഷ് അമ്പാട്ട് പറയുന്നത്.
ദിലീപിന്റെ അച്ഛന്റേയും ലാല്‍ജോസിന്റെ പിതാവിന്റേയും രൂപത്തിന്റെ കോമ്പിനേഷന്‍ ആണ് കമ്മാരനെന്നാണ് സംവിധയകന്റെ വെളിപ്പെടുത്തൽ. ദിലീപിന്റെ മുഖം മാത്രം ആദ്യം ഉപയോഗിച്ച് ഇമേജ് റെൻഡറിങ് സോഫ്റ്റ്വെയറുകളില് നോക്കിയെങ്കിലും കൃത്യമായ ലുക്ക് ലഭിച്ചില്ല. അഞ്ച് വ്യത്യസ്ത ലുക്കുകൾ പരീക്ഷിച്ചതിന് ശേഷമാണ് ഇപ്പോഴുള്ള കമ്മാരനിലേക്ക് എത്തിയത്. ദിലീപിന്റെ അച്ഛന്റേയും ലാൽ ജോസിന്റെ അച്ഛന്റെയും റെഫെറൻസ് ഉപയോഗിച്ചു.
ദിലീപിന് സ്വാഭാവികമായും അച്ഛന്റെ ഛായയുണ്ട്. ലാല്‍ജോസിന്റെ അച്ഛനെ പലപ്പോഴും കണ്ടിട്ടുണ്ട്. മുഴുവനായി നരച്ച മുടിയാണ് അദ്ദേഹത്തിന്.വ്യത്യസ്തമായ മീശയും ഹെയര്സ്റ്റെലുമുള്ള ലാല്‍ജോസിന്റെ അച്ഛന്റെ രൂപം കൂടെ പരീക്ഷിച്ചപ്പോള്‍ കമ്മാരൻ വെത്യസ്തനായെന്ന് സംവിധായകൻ പറയുന്നു.
ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ്. എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ്പ് സംഘമാണ് ഈ രൂപമാറ്റത്തിന് പിന്നിൽ. രാവിലെ എട്ടിന് ഷൂട്ടിംഗ് ആരംഭിക്കണമെങ്കില്‍ പുലര്‍ച്ചെ മൂന്നിനു മേക്കപ്പ് തുടങ്ങണം. അഞ്ചു മണിക്കൂര്‍ മാത്രമേ ഈ മേക്കപ്പ് നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ.
വരുന്ന ഏപ്രിൽ 5 ന് ചിത്രം തീയറ്ററുകളിലെത്തും.