കല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, 2 കൺട്രീസ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് – ഷാഫി കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്നതായി റിപ്പോർട്ടുകൾ. കമ്മാരസംഭവത്തിന്റെ റിലീസിന് ശേഷം ദിലീപിന്റെ അടുത്ത ചിത്രം ഏതാണെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. രാമചന്ദ്രബാബു സംവിധാനം നിർവഹിക്കുന്ന പ്രൊഫസർ ഡിങ്കന്റെ ദുബായിലുള്ള ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കാനുണ്ട്. നാദിർഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രം ദീപാവലി റിലീസായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ദിലീപ് – ഷാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.