മോളിവുഡിന്റെ പ്രിയ നടൻ ദിലീപിനെ പോലെ തന്നെ സിനിമാ പ്രേഷകരുടെ പ്രിയങ്കരിയാണ് മകള്‍ മീനാക്ഷിയും.കുടുംബത്തിലെ വളരെ ചെറിയ വിശേഷങ്ങള്‍ പോലും പ്രേക്ഷകരുടെ ഇടയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. അതെ പോലെ തന്നെ മീനാക്ഷിയുടേയും കാവ്യയുടേയും ഇളയ മകളുടേയും വിശേഷങ്ങള്‍ ചോദിച്ച് ആരാധകര്‍ രംഗത്തെത്താറുണ്ട്. ദിലീപിന്റേയും മഞ്ജുവാര്യരുടേയും മകള്‍ മീനാക്ഷി കഴിഞ്ഞ ദിവസം ഓണാഘോഷ ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. പൂക്കളമിടുന്നതിന്റെ ചിത്രമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി പങ്കു വച്ചത്. ഒപ്പം കുഞ്ഞനിയത്തി മഹാലക്ഷ്മിയും ഉണ്ടായിരുന്നു.
ഇപ്പോഴിതാ ദിലീപ് കാവ്യക്കും മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ചിരിക്കുകയാണ്. ‘മലയാളികൾ ആഗ്രഹിച്ചത് നിങ്ങളെ ഒന്നിച്ച് കാണാൻ വേണ്ടി തന്നെയാ…… ഇഷ്ടം ഒരുപാട്’, ‘നല്ലൊരു കുടുംബചിത്രം… മീനാക്ഷിയുടെ സന്തോഷം കണ്ടാൽ അറിയാം, അവളുടെ ഹാപ്പിനെസ്സ് അവളുടെ അച്ഛൻ ആണെന്ന്’, ‘സൂപ്പർ ആയി ചേട്ടാ ചേട്ടനും മക്കൾക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️🙏🙏’ എന്നെല്ലാമാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.