സംവിധായകന് ബാലചന്ദ്രകുമാറിനെതിരെ നടന് ദിലീപ് ഹൈക്കോടതിയില്‍. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖ മിമിക്രിയാണെന്ന് ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് ശബ്ദരേഖ കേള്‍ക്കുന്നത്. ഇതിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ല. വിദഗ്ധര്‍ പരിശോധിച്ച് ഓഡിയോയുടെ ആധികാരികത ഉറപ്പാക്കണമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
ദിലീപിന്റേതെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രകുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖ ഇന്നലെയാണ് പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് നിര്‍ദേശം നല്കുന്ന ശബ്ദരേഖയായിരുന്നു ഇത്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണം എന്ന് ശബ്ദരേഖയില്‍ പറയുന്നുണ്ട്. ഒരുവര്‍ഷത്തേക്ക് ഒരുരേഖയും ഉണ്ടാക്കരുതെന്നും ഫോണ്‍ ഉപയോഗിക്കരുതെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. സഹോദരന് അനൂപിനാണ് ദിലീപ് നിര്‍ദേശം നല്‍കുന്നത്. ദിലീപിന്റെ ശബ്ദം തന്നെയാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പുള്ളത്. ശബ്ദരേഖയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രോസിക്യൂഷന് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വധഗൂഢാലോചനയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ താന്‍ പറഞ്ഞത് ശാപവാക്കാണെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. എന്നാല്‍ അത് വെറും ശാപവാക്കല്ലെന്ന് വ്യക്തമാക്കുന്ന നിര്‍ണായകമായ തെളിവാണ് ഓഡിയോ ക്ലിപ്പ്.