സംഭവബഹുലമായ ഒരു വർഷത്തിന് ശേഷം മലയാളികളുടെ ജനപ്രിയനായകൻ ദിലീപ് ഇത് ആദ്യമായി ഒരു ഇന്റർവ്യൂ നൽകിയിരിക്കുകയാണ്. റെഡ് FM ലെ റെഡ് കാർപെറ്റ് എന്ന പ്രോഗ്രാമിലാണ് ദിലീപ് ഇന്റർവ്യൂ നൽകിയിരിക്കുന്നത്. ഇപ്പോൾ തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന കമ്മാരസംഭവത്തിന്റെ വിശേഷങ്ങളാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. അവതാരകൻ തന്നെ ഒരു മുൻകൂർ ജാമ്യം എടുത്താണ് ഇന്റർവ്യൂ തുടങ്ങുന്നത്. ഏതൊക്കെ ചോദ്യം ചോദിക്കരുതെന്ന RJ മൈക്കിന്റെ ചോദ്യത്തിന് ദിലീപ് രസകരമായ ഒരു ഉത്തരമാണ് നൽകിയത്. ‘പൈസ’ ഒന്നും ചോദിക്കരുത്. കുറച്ച് ടൈറ്റാണ് എന്ന് സ്വതസിദ്ധമായ നർമത്തോടെ ഉത്തരം നൽകിയ ദിലീപ് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്നും പറഞ്ഞു.