കോവിഡ് തീർത്ത പ്രതിസന്ധിയിൽ ലോകം മുഴുവൻ വീടുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എല്ലാ വിധ മേഖലകളും പ്രവർത്തനം നിലച്ചിരിക്കുകയാണ്. അവയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിടേണ്ടി വന്നൊരു മേഖലയാണ് ചലച്ചിത്രമേഖല. നടന്മാരും അണിയറപ്രവർത്തകരും പ്രത്യക്ഷമായും പരോക്ഷമായും സിനിമയോട് ചേർന്ന് നിൽക്കുന്നവരെല്ലാം തന്നെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഓരോരുത്തർക്കും അവരവരുടെ പ്രിയപ്പെട്ട താരങ്ങളുടെ ഇപ്പോഴത്തെ ലുക്ക് എങ്ങനെയാണെന്ന് അറിയുവാൻ വളരെ ആകാംക്ഷയാണ്.
കട്ടത്താടി ലുക്കിൽ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമെല്ലാം പ്രേക്ഷകർക്ക് മുന്നിലേക്ക് സോഷ്യൽ മീഡിയ വഴി എത്തിച്ചേർന്നതിന് പിന്നാലെ ഇപ്പോൾ വൈറലായിരിക്കുന്നത് ദിലീപിന്റെ പുതിയ ലുക്കാണ്. കട്ടത്താടി ലുക്കിൽ തന്നെയാണ് ദിലീപും ആരാധകർക്ക് ആവേശം പകർന്നിരിക്കുന്നത്. ദിലീപിന്റെ ലേറ്റസ്റ്റ് ലുക്ക് എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്ക് വെക്കപ്പെടുകയാണ്. എന്നാൽ ജാക്ക് ഡാനിയേൽ എന്ന ചിത്രത്തിലെ ഫോട്ടോയാണ് പങ്ക് വെക്കപ്പെട്ടുക്കൊണ്ടിരിക്കുന്നത്.