ജനപ്രിയനായകൻ ദിലീപും സംവിധായകൻ സുഗീതും ഒന്നിക്കുന്ന മൈ സാന്റായുടെ റിലീസ് നീട്ടിവെച്ചു. ഡിസംബർ 21ന് തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം സെൻസറിങ് വൈകിയതിനെ തുടർന്നാണ് ക്രിസ്തുമസ് ദിനമായ ഡിസംബർ 25ലേക്ക് മാറ്റിയത്. ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സുഗീത് ദിലീപിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മൈ സാന്റാ.
വാള് പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസിന്റെ ബാനറിൽ നിഷാദ് കോയ,അജീഷ് ഓ കെ,സജിത് കൃഷ്ണ,സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന് സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം.