പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദിലീപ് നായകനാകുന്ന കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കലൂരിലുള്ള ഗോകുലം പാർക്കിൽ വെച്ച് നടന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ സംസാരവിഷയമായിരിക്കുന്ന ഒന്നാണ് എ വേദിയിൽ വെച്ച് നടന്ന ദിലീപിന്റെ കിടിലൻ പ്രസംഗം. എല്ലാവരെയും വീണ്ടും കാണാൻ സാധിപ്പിച്ച ദൈവത്തിന് നന്ദി പറഞ്ഞ തുടങ്ങിയ പ്രസംഗത്തിൽ ഏറ്റവും എടുത്തുപറയേണ്ട ഒന്ന് വൈറലായി മാറിയ ആ താടി ലുക്കിനെ കുറിച്ചുള്ള പരാമർശമാണ്. ദിലീപിന്റെ വാക്കുകളിലൂടെ…
“അഞ്ച് ഗെറ്റപ്പാണ് ഈ സിനിമയിൽ ഉള്ളത്. അതിൽ മൂന്ന് പ്രധാനവേഷങ്ങൾ. ഒന്ന് 94 വയസുള്ള ഒരു വയസൻ ആയിട്ടും പിന്നെ പാട്ടിൽ വരുന്ന ലുക്ക്, പിന്നെ ഉള്ളത് എന്ത് ലുക്ക് വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാൻ വലിയ ഒരു സുനാമിയിൽ പെട്ട് പോകുന്നത്. ആ 3 മാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച ആ ലുക്ക്. അതുണ്ടാകാൻ സഹായിച്ച മാധ്യമങ്ങളോട് നന്ദി.”
WATCH FULL VIDEO