ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാമദാസൻ ഒരുക്കുന്ന ഇളയരാജക്ക് ആശംസകളുമായി ദിലീപ്. “ഞാൻ കണ്ടു ഇളയരാജ, നിങ്ങളും കാണണം, മക്കൾക്കൊപ്പം, കാരണം കുട്ടികൾ കണ്ടിരിക്കേണ്ട ചിത്രമാണ്.” ദിലീപ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മേൽവിലാസം, അപ്പോത്തിക്കരി എന്നീ ചിത്രങ്ങൾക്ക് ശേഷം മാധവ് രാമദാസൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഇളയരാജ. നാളെ തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, ദീപക് പറമ്പോൽ, ഹരിശ്രീ അശോകൻ, അനിൽ നെടുമങ്ങാട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുദീപ് ടി ജോർജാണ് തിരക്കഥ. രതീഷ് വേഗ സംഗീത സംവിധാനവും പപ്പിനു ഛായാഗ്രഹണവും നിർവഹിക്കുന്നു.