ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു.ശ്യാം പുഷ്കരൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ദിലീഷും ശ്യാമും ഒന്നിക്കുന്ന ചിത്രമാണ് ഇത്.
തങ്കം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ അവസാനം പാലക്കാട് ആരംഭിക്കും. കോയമ്പത്തൂർ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ.ചിത്രത്തിന്റെ നായികയെ ഇതുവരെ ഇതുവരെ തീരുമാനിച്ചിട്ടില്ല.ഇത് ആദ്യമായാണ് ദിലീഷ് പോത്തന്റെ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നത്.ഇതിനിടെ വിനീത് നായകനായ തണ്ണീർ മത്തൻ ദിനങ്ങൾ വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു .വിനീത് നായകനാകുന്ന മനോഹരം ഈ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തും.