സ്ക്വിഡ് ഗെയിമിന് ശേഷം നെറ്റ്ഫ്ളിക്സില്‍ തരംഗമായി മാറിയ കൊറിയന്‍ ഡ്രാമാ സീരീസ് ആണ് ഓള് ഓഫ് അസ് ആര് ഡെഡ്. റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ നെറ്റ്ഫ്ളിക്സ് ടോപ്പ് 10 ലിസ്റ്റില്‍ ഇടം പിടിച്ച സീരീസ് നിലവില്‍ ഇരുപത്തി അഞ്ചിലധികം രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. ഇറ്റലിയില്‍ ടോപ് ഫൈവില്‍ ഇടംപിടിക്കാനും സീരിസിനായി.
സൗത്ത് കൊറിയയിലെ ഒരു സ്കൂള്‍ പശ്ചാത്തലമാക്കിയാണ് കഥ നടക്കുന്നത്. സ്കൂളില്‍ ഒരു പ്രത്യേകതരം വൈറസ് പൊട്ടിപ്പുറപ്പെടുകയും തുടര്‍ന്ന് വൈറസ് ബാധയേല്‍ക്കുന്നവര്‍ സോംബികളായി മാറുന്നതുമാണ് കഥ. പ്രേക്ഷകര ആകാംക്ഷയുടെ മുള് മുനയിലെത്തിക്കുന്ന പന്ത്രണ്ട് എപ്പിസോഡുകളാണ് സീരീസിലുള്ളത്. ആദ്യ സീസണ് പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നതിനിടെ രണ്ടാം സീസണുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും സജീവമാണ്.
ഇപ്പോഴിതാ രണ്ടാം സീസണിന്റെ സാധ്യതയെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന് ലീ ജെ ക്യു. അല്പം വൈകിയാലും രണ്ടാം സീസണ് ഉണ്ടാകുമെന്നു തന്നെയാണ് ലീ ജെ ക്യു വ്യക്തമാക്കിയിരിക്കുന്നത്. സീസണ് 1ന് ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിലായിരിക്കും സീസണ് 2ന്റെ പിറവി. സീസണ് 1ന്റെ ഫണ്‍ എക്സ്റ്റന്‍ഷന്‍ ആയിരിക്കും സീസണ് 2. ആദ്യ ഭാഗം സോബികളില് നിന്നുള്ള മനുഷ്യരുടെ അതിജീവന കഥയാണ് പറഞ്ഞതെങ്കില്‍ സീസണ് 2 സോബികളുടെ അതിജീവന കഥയായിരിക്കുമെന്നാണ് സംവിധായകന് നല്കുന്ന സൂചന. ആദ്യ സീസണില്‍ ദക്ഷിണ കൊറിയന്‍ താരങ്ങളായ പാര്‍ക്ക് സോളോമന്, പാര്‍ക്ക് ജി ഹു, ചോയി ഹ്യൂന്, ചാന് യോ യൂന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ഇവര്‍ തന്നെയാകും രണ്ടാം സീസണിലും അണിനിരക്കുകയെന്നാണ് സൂചന.