പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. ഓണത്തിനാണ് ചിത്രത്തിന്റെ റീലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇത് മാറ്റുകയായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു ആരാധകന്റെ ചോദ്യവും അതിന് അല്‍ഫോണ്‍സ് പുത്രന് നല്കിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്.
ഗോള്‍ഡിന്റെ റിലീസ് ഡേറ്റ് എന്നാണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് അല്‍ഫോണ്‍സ് പുത്രന് നല്കിയ മറുപടി ഇങ്ങനെ, ‘ കുറച്ച് മ്യൂസിക്, കളറിംഗ്, ഉള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ ബാലന്‍സ് ഉണ്ട്. അത് തീരുമ്പോള്‍ തന്നെ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തീയറ്ററില്‍ നിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്നാണ് കുക്കായ താന്‍ തീരുമാനിച്ചത്. റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്തതില്‍ ക്ഷമിക്കണം’ അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് ഗോള്‍ഡിന്റെ നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് ചിത്രത്തിന്റ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. നയന്‍താരക്കും പൃഥ്വിരാജിനും പുറമേ മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്, അബു സലീം, അജ്മല്‍ അമീര്‍, റോഷന് മാത്യൂ, ഇടവേള ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്.