കന്യാസ്ത്രീയെ പീഡനത്തിരയാക്കിയ ബിഷപ്പ് ഫ്രാങ്കോ മുറക്കലിനെ അറസ്റ്റു ചെയ്യാത്തതിലും പീഡനകേസിൽ ആരോപണവിധേയനായ എം.എൽ. എ യേയും അറസ്റ്റ് ചെയ്യാത്തതിൽ പരോക്ഷ വിമര്‍ശനവുമായി സംവിധായകന് അരുണ്‍ ഗോപി. നടന് ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അരുണ്‍ ഗോപി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
രണ്ടു നീതിയാണ് നടപ്പിലാക്കുന്നത് എന്ന് സൂചന നല്‍കുന്നതാണ് അരുണ്‍ ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട അവൾക്കൊപ്പം എന്ന ക്യാമ്പയ്ഗ്നുമില്ല… പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പോലീസും ഗോവെര്ന്മേന്റും മൗനവൃതത്തിൽ…എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം ??
അതേ സമയം യുവതിയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പാര്‍ട്ടി തലത്തിലുള്ള നടപടി ഉണ്ടാകുമെന്ന് സിപിഎം വ്യക്തമാക്കി. പി.കെ. ശശി എംഎൽഎയ്ക്കെതിരായ പരാതി യുവതി സമ്മതിച്ചാല്‍ പൊലീസിനു കൈമാറുമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും വ്യക്തമാക്കിയിട്ടുണ്ട്.