ജനപ്രിയനായകൻ ദിലീപ് വിക്കൻ വക്കീലായി പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറുന്ന കോടതിസമക്ഷം ബാലൻ വക്കീൽ വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായിക. വയകോം നിർമിച്ച ചിത്രം രണ്ട് ബോളിവുഡ് സൂപ്പർസ്റ്റാറുകളെ വെച്ച് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണൻ തന്നെ ഇക്കാര്യം നിരാകരിച്ചിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അതേ സമയം മറ്റു ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്നതിനായിട്ടുള്ള ചർച്ചകൾ സജീവമാണെന്നും ബി ഉണ്ണികൃഷ്ണൻ കുറിച്ചു.
Want to clarify:haven’t said anywhere KSBV is getting remade with two Bollywood superstars playing the lead, though talks are very much on for remaking the film in other languages
— B Unnikrishnan (@unnikrishnanb) February 28, 2019