കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മികച്ചൊരു സംവിധായകനാണെന്നും നിരവധി കഥാപാത്രങ്ങളിലൂടെ നല്ലൊരു അഭിനേതാവ് കൂടിയാണെന്നും തെളിയിച്ചയാളാണ് ബേസിൽ ജോസഫ്. പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫറിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് അദ്ദേഹം. അസാധാരണ കഴിവുള്ള ഫാൻബോയ് ഒരുക്കിയ ഒരു പക്കാ ലാലേട്ടൻ ചിത്രമാണ് ലൂസിഫർ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഗംഭീര റിപ്പോർട്ടും അസാമാന്യ ജനത്തിരക്കുമായി കുതിക്കുന്ന ചിത്രം മലയാളത്തിലെ അടുത്ത ഇൻഡസ്ട്രിയൽ ഹിറ്റിലേക്കുള്ള പ്രയാണത്തിലാണ്. പ്രേക്ഷകർ കാണാൻ കൊതിച്ച ലാലേട്ടനെ കാണാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് അവരും. ലൂസിഫറിൽ ഒരു മികച്ച കഥാപാത്രം കൈകാര്യം ചെയ്ത ടോവിനോയെ നായകനാക്കി ഒരുക്കുന്ന മിന്നൽ മുരളി എന്ന സൂപ്പർഹീറോ ചിത്രമാണ് ബേസിൽ ജോസഫിന്റേതായി അടുത്തതായി ഒരുങ്ങുന്ന ചിത്രം.