Categories: MalayalamNews

ക്വീനിലെ മനോഹരമായ രംഗത്തിന് പിന്നിലെ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ചെറുപ്പക്കാർ

അടുത്തകാലത്ത് മലയാളിമനസുകൾ ഏറെ നെഞ്ചിലേറ്റിയ സിനിമയാണ് ക്വീൻ .ഓരോ മനുഷ്യരുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരുപാട് അനുഭവങ്ങൾ ചിത്രത്തിലുടനീളമുണ്ട് .ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കഥയിലുടനീളം ദൃശ്യമാണ് .ഈ രീതിയിൽ പ്രേക്ഷകമനസുകളെ ഒരുപാട് സ്വാധിനിച്ച ഒരു രംഗം ഇതിലുണ്ട് .എന്നാൽ അത് യാഥാർത്യമായ ഒരു ജീവിതത്തിൽ നിന്ന് ഒപ്പീയെടുത്തതാണ് എന്നറിഞ്ഞാൽ എന്തായിരിക്കും നമ്മുടെ റിയാക്ഷൻ ? ക്വീൻ സിനിമയുടെ സംവിധായകനായ ടിജോ ജോസ് ആന്റണിയാണ് തൻ്റെ ഫേസ്ബുക് പേജിലൂടെ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.
സംവിധായകന്റെ വാക്കുകളിലൂടെ ….
മെക്കാനിക്കൽ ബ്രാഞ്ച് അടിസ്ഥാനമാക്കി ചെയ്യുന്ന ചിത്രമായതിനാൽ, മെക്കാനിക്കലുമായി ബന്ധമുള്ള എന്തെങ്കിലും ഇന്റർവെൽ പഞ്ച് ചിത്രത്തിൽ കൊണ്ടുവരണമെന്നു ഞങ്ങൾക്ക് അഗ്രഹമുണ്ടായിരുന്നു… എന്നാൽ അതൊരു ത്രില്ലർ തരത്തിലുള്ളതാവരുത് മറിച്ചു, ചിത്രത്തിൽ പറയുന്നത് പോലെ തന്നെ ഏറ്റവും മോശം ഭൂതകാലമുള്ളവർ ആയിരിക്കും ഏറ്റവും നല്ല ഭാവി സൃഷ്ടിക്കുന്നത്… എന്ന തരത്തിൽ ചിത്രത്തിലൂടെ നന്മയുള്ള ഒരു രംഗമാവണം നൽകേണ്ടത് എന്നും ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ടൊക്കെയാകണം വളരെ യാദൃഷിചികവും ദൈവാനുഗ്രഹവുമായി ഞാൻ മനസ്സിലാഗ്രഹിച്ചതുപോലൊരു രംഗം കൊണ്ട് വരാൻ സാധിച്ചു. എലീസ എന്ന ശാരീരിക വൈകല്യമുള്ള കഥാപാത്രത്തിനു ഒരു വീൽ ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കാനുള്ള ഒരു സംവിധാനം കോളേജിൽ ഉഴപ്പൻ പട്ടം ലഭിച്ച നമ്മുടെ നായക കഥാപാത്രങ്ങൾ നിർമ്മിച്ചു കൊടുക്കുന്നതായിരുന്നു ആ രംഗം… ക്വീൻ എന്ന സിനിമയുടെ കഥാഗതിയെ തന്നെ മറ്റൊരു ഇമോഷണൽ ഫീലിലേക്ക് നയിക്കാൻ ആ സീനിനായി എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അതിനു പിന്നിലൊരു കഥയുണ്ട്… ജീവിതത്തിൽ ചിലപ്പോൾ വന്നു ചേരുന്ന ദൈവത്തിന്റെ കൈ പോലൊരു സംഭവ കഥ. ക്വീൻ ന്റെ ചിത്രീകരണ വേളയിൽ തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നോട്ടീസ് ബോർഡിൽ കണ്ടൊരു വാർത്തയാണ് സത്യത്തിൽ ഇത്തരമൊരു രംഗത്തിനു കാരണമായത്. അതേ കോളേജിൽ പഠിച്ച കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ച ക്വീൻ നിൽ കാണിച്ചതിന് സമാനമായ ഒരു വീൽ ചെയറിനെ പറ്റി ഒരു പത്രത്തിൽ വന്ന വാർത്തയായിരുന്നു അത്. ഈ വാർത്ത കണ്ടപ്പോൾ മുതൽ അതിനു പിന്നിലുള്ളവരെ ഒന്ന് കാണാമെന്നുണ്ടായിരുന്നു. അങ്ങനെ അന്വേഷിച്ചു അവരെ കണ്ടെത്തുകയും, അവരുമായുള്ള സംഭാഷണങ്ങളിലൂടെ അവരുടെ കാര്യങ്ങൾ മനസ്സിലാക്കുകയും, അവരുടെ ലാബ് സന്ദർശിക്കുകയും ചെയ്തു. ഡോൺ, സൂരജ് എന്ന വിദ്യാർത്ഥികളായിരുന്നു അതിനു മുൻകൈ എടുത്തത്. അവർ നിർമ്മിച്ച വീൽ ചെയർ കണ്ടപ്പോൾ എനിക്ക് വളരെ ആകാംഷയായി… അതിനു ശേഷം ഞാൻ സിനിമയിലെ ചില സന്ദർഭങ്ങൾ അവർക്ക് പറഞ്ഞ് കൊടുത്തു. സിനിമാറ്റിക് ആയി കാണിക്കുന്നതിനേക്കാൾ ഇത്തരത്തിലൊരു രംഗം റിയലിസ്റ്റിക്കായി എങ്ങനെ കാണിക്കാമെന്ന എന്റെ ആശങ്ക ഞാൻ അവരുമായി പങ്കുവെച്ചു. നമ്മുടെ സിനിമയിലെ കഥാപാത്രങ്ങൾ സ്വന്തമായി നിർമ്മിച്ചതായി കാണിക്കുമ്പോൾ പ്രേക്ഷകന് കല്ലുകടി തോന്നാതിരിക്കാനായിരുന്നു ഞാൻ അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ എന്റെ മനസ്സിൽ കണ്ടതുപോലെ ഒരു രംഗം ചിത്രീകരിക്കാൻ സാധിച്ചത്, ആ വീൽ ചെയർ നിർമ്മിച്ച ഈ രണ്ട് പ്രതിഭകളുടെ കഷ്ടപ്പാടിന്റെ കൂടി ഫലമാണ്. നമ്മുടെ സിനിമയ്ക്ക് ലഭിച്ച വലിയൊരു ഭാഗ്യം തന്നെയായിരുന്നു ഡോണും, സൂരജ്ഉം,.. പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാർക്ക് ഒരു പ്രോത്സാഹനവും പ്രചോദനവുമാണ് ഈ യുവാക്കൾ. അവരിപ്പോൾ പുതിയ കമ്പനി തുടങ്ങിയെന്നു അറിഞ്ഞു.. നിങ്ങളുടെ ജോലിയിൽ ഒരു നന്മയുണ്ട് അതുകൊണ്ട് തന്നെ വലിയൊരു വിജയമാവട്ടെ… ഇനിയും ഒരുപാട് മുൻപോട്ടു പോകുവാൻ സാധിക്കട്ടെ.. എല്ലാവിധ ആശംസകളും.. ???

കഥ വീണ്ടും തുടരും.. ?

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago