Categories: MalayalamReviews

ഇര…. അത് ആരുമാകാം…!

ഇര റീവ്യൂ
ഇര….! ആ പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന പലതുമുണ്ട്. വേട്ടയാടുന്നവനും വേട്ടയാടപ്പെടുന്നവനും അവരുടെ മനോനിലയും വേട്ടക്കാരനോട് തോന്നുന്ന അമർഷവും ഇരയോട് തോന്നുന്ന സഹതാപവും അങ്ങനെ പലതും. സ്വന്തം ജീവനും നിരപരാധിത്വം തെളിയിക്കുന്നതിനും വേണ്ടി പോരാടുന്ന ഇര തന്നെയാണ് ഏറ്റവും ശക്തിമാനെന്ന സത്യം ഇരയും വേട്ടക്കാരനും വേട്ട ആസ്വദിക്കുന്ന നാമും വിസ്മരിക്കുന്നു. ഇരയുടെ, ഇരയാക്കപ്പെടുന്നവന്റെ ജീവിതത്തിലൂടെ ആവേശവും ആകാംക്ഷയും നിറച്ച് ഒരുപാട്‌ കാര്യങ്ങൾ പറയാതെ പറയുന്ന ഒരു ചിത്രം… അതാണ് ഇര. വേട്ടക്കാരനും ഇരയാകുന്നു എന്ന ഒരു വസ്തുത കൂടി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. കൊമേർഷ്യൽ സിനിമകളുടെ കിരീടം വെക്കാത്ത രാജാക്കന്മാർ എന്ന് നിസംശയം പറയാൻ സാധിക്കുന്ന സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും നിർമാതാക്കൾ ആകുന്നു എന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷകൾക്ക് ജന്മം കൊടുത്തു. ആ പ്രതീക്ഷകളെ ഒരിക്കലും നിരാശപ്പെടുത്താതെ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും നായകരായ സൈജു എസ് എസിന്റെ സസ്പെൻസ് ത്രില്ലർ ഇര.

Ira Movie Review

ചെ​യ്യാ​ത്ത കു​റ്റ​ത്തി​നു ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ഈ ​ക​ഥ പോ​കു​ന്ന​ത്. ഇ​തി​ൽ ര​സ​ക​ര​മാ​യ പ്ര​ണ​യ​മു​ണ്ട്. ര​സ​ക​ര​മാ​യ ജീ​വി​ത​ങ്ങ​ളു​ണ്ട്. അ​ത്ത​രം പാ​റ്റേ​ണി​ലു​ള്ള ചി​ത്ര​മാ​ണ് ഇ​ര. സാ​ധാ​ര​ണ കാ​ണാ​റു​ള്ള വെ​റു​മൊ​രു ത്രി​ല്ല​ർ മൂ​വി​യു​ടെ മൂ​ഡി​ല​ല്ല ഇ​തു ചെ​യ്തി​രി​ക്കു​ന്ന​ത്. ര​സ​ക​ര​മാ​യ ഒ​രു എ​ന്‍റ​ർ​ടെ​യ്ന​ർ എ​ന്ന രീ​തി​യി​ലാ​ണ് ഇ​ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാം ജീവിക്കുന്ന ഇന്നത്തെ ഈ സ​മൂ​ഹ​ത്തി​ൽ ന​മു​ക്കു​ചു​റ്റും ക​ണ്ടി​ട്ടു​ള്ള​തും ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ പ​ല പ്ര​ശ്ന​ങ്ങ​ളും ഈ ​സി​നി​മ​യി​ൽ പലപ്പോഴായി ക​ട​ന്നു​വ​രു​ന്നു​ണ്ട്. പക്ഷേ അതല്ല ഇര എന്ന ചിത്രം.

ഉ​ണ്ണി മു​കു​ന്ദ​നും ഗോ​കു​ൽ സു​രേ​ഷി​നും ന​ല്ല പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ര​ണ്ടു​പേ​ർ​ക്കും തു​ല്യ​മാ​യ പ്രാധാന്യം ത​ന്നെ​യാ​ണ് ചിത്രത്തിൽ ഉടനീളം നൽകിയിരിക്കുന്നത്. ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് രണ്ടുപേരുടെയും. ഇ​തു​വ​രെ ഉ​ണ്ണി മുകുന്ദൻ ചെ​യ്തി​ട്ടി​ല്ലാ​ത്ത ടൈ​പ്പ് ക​ഥാ​പാ​ത്ര​മാ​ണ് ഇ​ര​യി​ൽ. ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റിം​ഗ് ഓ​ഫീ​സ​റായ രാ​ജീ​വ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. മാസ്റ്റർപീസിലെ മാസ്സ് കഥാപാത്രത്തിന് ശേഷം പ്രേക്ഷകരെ വീണ്ടും ആവേശം കൊള്ളിക്കുന്ന പ്രകടനം തന്നെയാണ് ഉണ്ണി മുകുന്ദൻ കാഴ്ച വെച്ചിരിക്കുന്നത്. സ്വാമി വേഷത്തിൽ ഉള്ള എൻട്രി മനോഹരമായിരുന്നു. മു​ദ്ദു​ഗൗ, മാ​സ്റ്റ​ർ​പീ​സ് എ​ന്നീ ര​ണ്ടു പ​ട​ങ്ങ​ൾ​ക്ക് ശേഷം ഗോ​കു​ൽ സുരേഷ് അഭിനയത്തിന്റെ കാര്യത്തിൽ ഏറെ വളർന്നുവെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇരയിൽ നടത്തിയിരിക്കുന്നത്. ഡോ. ​ആ​ര്യ​ൻ എ​ന്നാ​ണ് ഗോ​കു​ൽ സു​രേ​ഷി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ആരോഗ്യകരമായ ഒരു മത്സരം രണ്ടു നായകന്മാരും തമ്മിൽ സ്ക്രീനിൽ നടത്തിയിട്ടുണ്ടെന്ന് ഓരോ പ്രേക്ഷകനും വ്യക്തമായി തന്നെ മനസ്സിലാകും. അവർക്ക് അതിനുള്ള സ്പേസ് സംവിധായകനും തിരക്കഥാകൃത്തും നല്കിയെന്നത് തന്നെയാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

Ira Movie Review

ഇരയിൽ നായകന്മാർക്കൊപ്പം നാ​യി​ക​മാ​ർ​ക്കും ന​ല്ല പ്രാ​ധാ​ന്യ​മു​ണ്ട്. നാ​യി​ക​മാ​രാ​യ മി​യ​യും നി​ര​ഞ്ജ​ന​യും ചെ​യ്തി​രി​ക്കു​ന്ന​തു വ​ള​രെ ശക്തമായ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ്. മി​യ​യു​ടെ ക​ഥാ​പാ​ത്രം കാ​ർ​ത്തു. ജെ​ന്നി​ഫ​ർ എ​ന്നാ​ണു നി​ര​ഞ്ജ​ന​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. മെ​റീ​ന മൈ​ക്കി​ൾ, നീ​ര​ജ എ​ന്നി​വ​രും നാ​യി​ക​മാ​രോ​ളം പ്രാധാന്യമുള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇരയുടെ വേറിട്ട് നിൽക്കുന്ന ഒരു സവിശേഷത എന്തെന്നാൽ വേ​റു​തേ ഒ​രു കാ​ര​ക്ട​ർ ഇ​ല്ല ഈ ​സി​നി​മ​യി​ൽ. ഏ​റെ ബേ​സു​ള്ള ഈ സി​നി​മ​യു​ടെ ക​ഥ കൊ​ണ്ടു​പോ​കേ​ണ്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് എ​ല്ലാ​വ​രും. ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, അ​ല​ൻ​സി​യ​ർ, ലെ​ന എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​നെ ഇ​തു​പോ​ലെ ന​മ്മ​ൾ ഒ​രു സി​നി​മ​യി​ലും ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല. ഇ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ മു​ന്പു സി​നി​മ​യി​ൽ വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ അ​തു ചെ​യ്യു​ന്പോ​ഴു​ള്ള ഫ്ര​ഷ്നെ​സാ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്നു പ​റ​യാ​വു​ന്ന​ത്. അ​ല​ൻ​സി​യ​റും വ​ള​രെ ശ​ക്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ല​ൻ​സി​യ​റും ഇ​തു​വ​രെ അ​ത്ത​രം ഒ​രു ക​ഥാ​പാ​ത്രം ചെ​യ്തി​ട്ടി​ല്ല. ലെനയും ശക്തമായ ഒരു റോൾ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലർ ആണെങ്കിലും ഇ​തി​ൽ ത​മാ​ശ​യു​മു​ണ്ട്. പാ​ഷാ​ണം ഷാ​ജി, നെ​ൽ​സ​ണ്‍, നി​ർ​മ​ൽ പാ​ലാ​ഴി തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ ര​സ​ക​ര​മാ​യ കാ​ര​ക്ടേ​ഴ്സ് ചെ​യ്തി​ട്ടു​ണ്ട്. അ​വ​രു​ടെ ര​സ​ക​ര​മാ​യ ത​മാ​ശ​ക​ളി​ലൂ​ടെ ലളിതമായി മുന്നോട്ട് പോ​കു​ന്ന ഒ​രു സ​ബ്ജ​ക്ടി​ൽ ക്രമേണ പി​രി​മു​റു​ക്കം ക​യ​റു​ന്ന​താ​ണ്.

Ira Movie Review

ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം..​എ​ല്ലാം ന​വീ​ൻ ജോണെന്ന പുതുമുഖമാണ് ചെ​യ്തി​രി​ക്കു​ന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഒരു വിരുത് നവീന്റെ എഴുത്തിലുണ്ട്. ന​വീ​ന്‍റെ സ്ക്രി​പ്റ്റി​ൽ ആ​ദ്യം പു​റ​ത്തു​വ​രു​ന്ന സി​നി​മ​യാ​ണ് ഇ​ര. ഇനിയും കൂടുതൽ ചിത്രങ്ങൾ ഈ തിരക്കഥാകൃത്തിൽ നിന്നും പ്രതീക്ഷിക്കാം. ഗോപി സുന്ദർ ഈണമിട്ട രണ്ടു ഗാനങ്ങളും ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചതാണ്. ഗോപി സുന്ദർ തന്നെ ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്കോറും മുന്നിട്ടു തന്നെ നിൽക്കുന്നു. എ​ബി​യും സി​നി​മാ​ക്കാ​ര​നു​മൊ​ക്കെ ചെ​യ്ത കാ​മ​റാ​മാ​ൻ സു​ധീ​ർ സു​രേ​ന്ദ്ര​നാ​ണു ഛായാ​ഗ്ര​ഹ​ണം. സു​ധീ​റി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​മ​റ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ വി​ഷ്വ​ലു​ക​ൾ ഒപ്പിയെടുത്തിട്ടുണ്ട്. ജോൺ കുട്ടിയുടെ മനോഹരമായ എഡിറ്റിംഗ് കൂടിയായപ്പോൾ ചിത്രം കൂടുതൽ മിഴിവുള്ളതായി തീർന്നിരിക്കുന്നു. ഇരയുടെ ഒരു പോരായ്മയായി ചൂണ്ടി കാണിക്കാവുന്നത് ചിത്രത്തിന്റെ ഒരു സിനിമാറ്റിക് രീതിയിലുള്ള അവതരണമാണ്. കൂടാതെ സ്ഥിരം വൈരാഗ്യപൂർത്തീകരണത്തിലെ ക്ലിഷെകൾ ചിലതും പറഞ്ഞുവെക്കുന്നുണ്ട്. എന്നിരുന്നാലും പ്രേക്ഷകനെ ഒരിക്കലും മുഷിപ്പിക്കാതെ, പൂർണമായും കഥയോടും കഥാഗതിയോടും ചേർന്ന് ആസ്വദിക്കാനും തക്ക ഒരു ചിത്രം തന്നെയാണ് ഇര.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago