വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സംവിധായകൻ ജിബു ജേക്കബ്. ഇനി നിർമാതാവിന്റെ കുപ്പായമണിയുന്ന ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ചിത്രമാണ് കളം. ജിബു ജേക്കബ് എന്റെർറ്റൈന്മെന്റ് എന്നാണ് ബാനറിന്റെ പേര്. വിഷ്ണു പ്രസാദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ശനിയാഴ്ച ജിബു ജേക്കബിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കും. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.